> > ചെർപ്പുളശേരി ഉപജില്ല കലോത്സവം ഓവറോൾ കിരീടം നമ്മുടെ സ്വന്തം പെരുമാങ്ങോട് സ്കൂളിന് ...

Wednesday 1 June 2016

പ്രവേശനോത്സവം - നന്മയുടെ പാഠം 
പ്രവേശനോത്സവത്തിന് പെരുമാങ്ങോട് എ.എൽ.പി. സ്കൂളിലെ കുരുന്നുകൾ അറിഞ്ഞതും  കണ്ടതും കേട്ടതും ചെണ്ടയുടെയും വാദ്യാഘോഷങ്ങളുടെയും കാതടപ്പിക്കുന്ന ശബ്ദമോ വർണ്ണാഭമായ ഘോഷയാത്രകളോ അല്ല മറിച്ച് അവർ കേട്ടും കണ്ടും മനസിലാക്കിയത് നന്മയുടെ പുതിയൊരു പാഠം . വിദ്യാലയങ്ങൾ പ്രൗഡി വിളിച്ചോതാൻ വേണ്ടി മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ ജൂൺ 1 ക്ഷീരദിനം കൂടിയാണെന്ന് എല്ലാവരും മറന്നു. എന്നാൽ പെരുമാങ്ങോടിലെ കുട്ടികൾ മറന്നില്ല. പ്രവേശനോത്സവത്തിൽ പാലിൽ നിന്നുണ്ടാക്കുന്ന MILK PEDA നൽകിയാണ് പുതുവിദ്യാർത്ഥികളെ വിദ്യാലയം വരവേറ്റത്. അതിനുശേഷം വിദ്യാർത്ഥികൾ സ്കൂളിനടുത്തുള്ള ഒരു ക്ഷീര കർഷകകുടുംബം  സന്ദർശിച്ചു. ലോക ക്ഷീരദിനത്തിൽ ആ കുടുംബത്തെ ആദരിച്ച് അവരോടൊപ്പം കുട്ടികൾ ചിലവഴിച്ച നിമിഷങ്ങളിലൂടെ ഒരുപാട് അറിവുകൾ നേടാൻ ഈ കുട്ടികൾക്ക് പ്രവേശനദിനത്തിൽ തന്നെ സാധിച്ചു എന്നത് പെരുമാങ്ങോട് സ്കൂളിലെ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും വലിയ വിജയമാണ്.       





No comments :

Post a Comment